കൊച്ചി: ആലുവയിലെ ജനസേവ ശിശുഭവൻ ഏറ്റെടുത്തതിൽ സർക്കാരിന് ഹൈകോടതി നോട്ടീസ്. നടപടി ചോദ്യം ചെയ്തു ജനസേവ ശിശുഭവൻ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്. എതിർകക്ഷികളായ സംസ്ഥാന സർക്കാർ, ജില്ല കളക്ടർ, ശിശു ക്ഷേമ സമിതി എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
അനധികൃതമായാണ് കുട്ടികളെ പാർപ്പിച്ചിരിക്കുന്നതെന്നും രേഖകൾ കൃത്യമല്ലെന്നുമുള്ള കണ്ടെത്തലിെൻറ അടിസ്ഥാനത്തിലായിരുന്നു സർക്കാർ നടപടി. ശിശുഭവനിലെ 150 കുട്ടികളുടെ സംരക്ഷണം സാമൂഹികനീതി വകുപ്പിന് കൈമാറിയിരുന്നു. ജനസേവയിലെ ഇതര സംസ്ഥാന കുട്ടികളെ അതത് സംസ്ഥാനങ്ങളിലെ സർക്കാർ സംവിധാനത്തിന് കൈമാറാൻ കഴിഞ്ഞ ജൂലൈയിൽ ഹൈകോടതി ഉത്തരവിട്ടിരുന്നു.ഉത്തരവ് ശിശുഭവൻ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടികൂടിയാണ് സർക്കാർ ഇടപെട്ടത്.
ആലുവ ആസ്ഥാനമായി 1996 ജനുവരി 26നാണ് സാമൂഹിക സംഘടനയായി ജനസേവ ശിശുഭവൻ നിലവിൽവന്നത്. ജോസ് മാവേലിയാണ് പ്രസിഡൻറ്. സംസ്ഥാന ബാലാവകാശ കമീഷെൻറ നിർദേശപ്രകാരം ജില്ല ശിശുക്ഷേമ സമിതി 2017 ഏപ്രിൽ 19ന് ജനസേവയിൽ നടത്തിയ പരിശോധനയിൽ 104 ഇതര സംസ്ഥാന കുട്ടികളെ കണ്ടെത്തിയിരുന്നു. എന്നാൽ, ജില്ല ശിശുസംരക്ഷണ ഓഫിസർ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനക്കാരായ 42 കുട്ടികളെ മാത്രമേ കണ്ടെത്താനായുള്ളൂ.ബാക്കി 62 കുട്ടികളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ ജനസേവ മാനേജ്െമൻറിന് കഴിഞ്ഞില്ലെന്നും ശിശുക്ഷേമ സമിതി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ മാസം 10ന് തൃശൂരിൽനിന്ന് ഭിക്ഷാടനത്തിനിടെ കണ്ടെത്തിയ നാല് കുട്ടികൾ ജനസേവയിൽനിന്ന് കാണാതായവരിൽപെട്ടതാണെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ടിലുണ്ട്.
ഫണ്ട് സ്വരൂപിക്കാൻ കുട്ടികളുടെ ചിത്രങ്ങൾ നോട്ടീസുകളിലും മറ്റ് മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചത് ബാലാവകാശ സംരക്ഷണ നിയമത്തിെൻറ ലംഘനമാണ്. കോടതി ഉത്തരവിനെതിരെ കുട്ടികളെ തെരുവിലിറക്കി സമരം ചെയ്തത് കോടതിയലക്ഷ്യമാണ്. തമിഴ്നാട് ശിശുസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അവിടെനിന്നുള്ള കുട്ടികളെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഇതിന് കൂടുതൽ സമയം അനുവദിക്കണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.