കണ്ണൂർ: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രക്ക് ഫണ്ട് നൽകാത്തതിെൻറ പ േരിൽ 10 മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ട് കോൺഗ്രസ് നേതൃത്വം. കാസർഗോഡ്്, കണ്ണൂർ ജില്ലകളിലെ മണ്ഡലം കമ്മിറ്റ ികളാണ് പിരിച്ച് വിട്ടത്.
കാസർകോട് ജില്ലയിലെ മടിക്കൈ, പനത്തടി, കോടോംബേളൂര്‍, ദേലംപാടി, പൈവളിഗെ, എന്‍മകജെ, ചീമേനി, കണ്ണൂര്‍ ജില്ലയിലെ രാമന്തളി, എരമം കുറ്റൂര്‍, ചെങ്ങളായി എന്നീ മണ്ഡലം കമ്മിറ്റികളെയാണ് കെ.പി.സി.സി പ്രസിഡൻറിെൻറ നിര്‍ദേശപ്രകാരം പിരിച്ചുവിട്ടത്. പിരിച്ചുവിട്ട മണ്ഡലം കമ്മിറ്റികള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ഡി.സി.സി അധ്യക്ഷന്മാര്‍ക്ക് കെ.പി.സി.സി പ്രസിഡൻറ് നിർദേശം നല്‍കി.
ജനമഹാ യാത്രക്ക് 12,000 രൂപ വീതം പിരിച്ച് നൽകണമെന്നായിരുന്നു മണ്ഡലം കമ്മിറ്റികൾക്ക് നൽകിയ നിർദേശം. ഇതിൽ വീഴ്ച വരുത്തിയ കമ്മിറ്റികൾക്ക് എതിരെയാണ് നടപടി. അതേസമയം, തുച്ഛമായ തുക മാത്രമാണ് പിരിച്ച് നൽകാൻ ആവശ്യപ്പെട്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതു പോലും നൽകാൻ കഴിയാത്ത നിർജീവമായ കമ്മിറ്റികളെയാണ് പിരിച്ച് വിട്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. തുടർച്ചയായി വരുന്ന പിരിവുകളിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.