ജാനകി വധം; ബന്ധുവുമായി തെറ്റിയതിന്​ കൊല നടത്തിയെന്ന്​ പൊലീസ്​

പത്തനംതിട്ട: കുമ്പഴയിൽ 92കാരി ജാനകിയെ കൊലപ്പെടുത്തിയത്​​ സഹായിയായ നിന്ന​ ഭൂപതിയുമായുണ്ടായ തർക്കത്തിൽ​ പ്രതിതന്നെയാണ്​ കൃത്യം ചെയ്​തെന്ന്​​ പൊലീസ്​. അറസ്​റ്റിലായ മയിൽസാമിയുടെ അകന്ന ബന്ധുവായ ഭൂപതിയെയാണ്​ വൃദ്ധയുടെ സഹായിയായി മക്കൾ നിയോഗിച്ചിരുന്നത്​.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട്​ ഭൂപതി തമിഴ്നാട്ടില്‍പോയശേഷം ജാനകിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മയില്‍സാമിയായിരുന്നു. ഇതിനിടെ ഭൂപതിയുമായുണ്ടായ പിണ​ക്കത്തെതുടർന്നാണ്​ മയിൽസ്വാമി കൊടുംകൃത്യം ചെയ്​തെന്ന്​ പൊലീസ്​ സൂചന നൽകി. ഭൂപതിക്കെതിരെ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തെഴുതിയ ശേഷമാണ് വയോധികയെ അരുംകൊല ചെയ്തത്. കുറിപ്പ് ശാസ്ത്രീയ പരിശോധനക്ക്​​ വ​ിധേയമാക്കും. ഇയാളുടെ തന്നെയാണ്​ കൈയക്ഷരമെന്ന്​ ഉറപ്പുവരുത്തിയിട്ടുണ്ട്​.

നാലുവര്‍ഷമായി കുമ്പഴ മനയത്തുവീട്ടില്‍ ജാനകിക്ക്​ സഹായങ്ങളുമായി കഴിഞ്ഞുവരുകയായിരുന്നു മയില്‍സാമി. ജാനകിക്ക്​ ഭക്ഷണം പാകം ചെയ്യുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതും ഇയാളായിരുന്നു. സംഭവശേഷം എലിവിഷം കഴിച്ചതിനെത്തുടർന്ന്​ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മയിൽസ്വാമി അപകടനില തരണംചെയ്തു.

പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവി​െൻറ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ന്യുമാ​െൻറ നേതൃത്വത്തിലാണ്​ അന്വേഷണം പുരോഗമിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.