വടക്കാഞ്ചേരി (തൃശൂർ): എൻജിൻ തകരാറിനെ തുടർന്ന് ജനശതാബ്ദി എക്സ്പ്രസ് വടക്കാഞ്ചേരി അകമലയിൽ രണ്ടര മണിക്കൂറോളം പിടിച്ചിട്ടു. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) ട്രെയിനിന്റെ എൻജിന് വെള്ളിയാഴ്ച രാവിലെ 11.20ഓടെയാണ് തകരാർ സംഭവിച്ചത്.
ഇതേതുടർന്ന് പല ട്രെയിനുകളും വടക്കാഞ്ചേരി, മുളങ്കുന്നത്തുകാവ്, വള്ളത്തോൾ നഗർ, ഷൊർണൂർ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഷൊർണൂരിൽനിന്ന് മറ്റൊരു എൻജിൻ എത്തിച്ചാണ് ഉച്ചക്ക് 1.50ഓടെ ജനശതാബ്ദി എക്സ്പ്രസ് പോയത്.
ഇതോടെയാണ് മറ്റു ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. ഷൊർണൂരിൽ എത്തിയ ട്രെയിൻ പരിശോധനക്കുശേഷം വേറെ എൻജിൻ ഘടിപ്പിച്ചതിനുശേഷമാണ് യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.