കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്കെതിരെ അപകീര്‍ത്തികരമായ വാര്ത് ത പ്രസിദ്ധീകരിച്ച ‘മറുനാടന്‍ മലയാളി’ വെബ്പോര്‍ട്ടലിനെതിരെ സംഘട ന സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി വക്കീല്‍ നോട്ടീസയച്ചു. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് ‘മറുനാടന്‍ മലയാളി’ സംപ്രേഷണം ചെയ്ത വാര്‍ത്ത ജമാഅത്തെ ഇസ്ലാമി ഹിന്ദിന് അപകീര്‍ത്തികരമാണ്. ജമാഅത്തെ ഇസ്ലാമി ഹിന്ദും കശ്മീര്‍ ജമാഅത്തും രണ്ട് വ്യത്യസ്ത സംഘടനകളായിരിക്കെ, പ്രേക്ഷകരില്‍ തെറ്റിദ്ധാരണയുണ്ടാക്കുംവിധമാണ് ചാനല്‍ വാര്‍ത്ത സംപ്രേഷണം ചെയ്തതെന്ന് നോട്ടീസില്‍ പറയുന്നു.
കൂടാതെ, കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പറയുമ്പോള്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര ആസ്ഥാനത്തിെൻറ നെയിംബോര്‍ഡാണ് പ്രദര്‍ശിപ്പിച്ചത്. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയുകയും അത് യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കുകയും വേണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.