Posted On
date_range Updated On
date_range ബിഷപ്പിന്റെ അറസ്റ്റ് വൈകിയാൽ ജനങ്ങളുടെ വിശ്വാസം ഇല്ലാതാകും -വി.എസ്.
തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇനിയും അറസ്റ്റ് ചെയ്യാന്‍ വൈകിക്കുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്ന് ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന്‍. പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി ചോദ്യം ചെയ്യുകയും സമ്മര്‍ദ്ദത്തിനിരയാക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, കുറ്റാരോപിതന്‍ അധികാരത്തിെൻറയും സ്വാധീനത്തിന്‍റെയും സുരക്ഷിതത്വത്തില്‍ കഴിയുന്നത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഒട്ടും ഗുണകരമല്ല. എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുന്നുവെന്ന ഘട്ടത്തിലാണ് അവര്‍ പരസ്യമായി സമരരംഗത്തിറങ്ങിയത്. അവരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും വിഎസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.