കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ മൊബൈൽ, ലാപ് ടോപ് എന്നിവ ഫോറൻസിക് പരിശോധനക്കായി കൈമാറി. പാലാ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ലാബിലേക്ക് നൽകിയത്.
ജലന്ധറിൽ നടത്തിയ തെളിെവടുപ്പിലാണ് ബിഷപ്പിെൻറ മൊബൈൽ ഫോണും ലാപ് ടോപ്പും അേന്വഷണസംഘം പിടിച്ചെടുത്തത്. ഫോൺ പുതിയതാണ്. ഇതിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ, കന്യാസ്ത്രീ പരാതി നൽകിയശേഷം ബിഷപ് മധ്യസ്ഥശ്രമങ്ങൾക്കടക്കം ശ്രമിച്ചിരുന്നോയെന്ന വിവരങ്ങളാണ് ശേഖരിക്കുന്നത്.
അതേസമയം, പീഡിപ്പിച്ചതായി കന്യാസ്ത്രീ മൊഴിനൽകിയിരുന്ന കാലത്തും ബിഷപ് ഉപയോഗിച്ചിരുന്നതാണ് ലാപ് ടോപ്. ഇതിൽ കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ കണ്ടെത്താനാകുമെന്നാണ് പൊലീസിെൻറ പ്രതീക്ഷ.
അതിനിെട, ബിഷപ് അയച്ച അശ്ലീല സന്ദേശങ്ങൾ സൂക്ഷിച്ചിരുന്ന മൊബൈൽ കാണാനില്ലെന്ന് അന്വേഷണസംഘത്തെ കന്യാസ്ത്രീ രേഖാമൂലം അറിയിച്ചു. നേരേത്ത, ഫോൺ ഹാജരാക്കണമെന്ന് നിർദേശിച്ചിരുന്നു. നാലുവർഷം മുമ്പ് ഉപേയാഗിച്ചിരുന്ന ഫോണായിരുന്നു ഇതെന്നും പുതിയത് വാങ്ങിയപ്പോൾ അത് എവിടെയോ നഷ്ടപ്പെട്ടുെവന്നുമാണ് അറിയിച്ചിരിക്കുന്നത്. പല മഠങ്ങളിലേക്കും മാറി പോയതിനാൽ എവിടെയാണെന്ന് വ്യക്തമല്ല.കേസിലെ നിർണായക തെളിവായിരുന്നു ഇത്. പൊലീസ് കന്യസ്ത്രീ താമസിച്ചിരുന്ന മഠങ്ങളിലും കുടുംബവീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും കെണ്ടത്താനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.