കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ ജാമ്യഹരജി ഹൈകോടതി തള്ളി. പ്രഥമദൃഷ്ഠാ ബിഷപ്പിനെതിരെ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു.
കേസന്വേഷണം നിര്‍ണായകഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം അനുവദിക്കാനാവില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് ഡയറിയും മൊഴിപ്പകര്‍പ്പുകളും അന്വേഷണ പുരോഗതി റിപ്പോർട്ടും സര്‍ക്കാര്‍ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഇരുഭാഗത്തിെൻറയും വാദം കേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കന്യാസ്ത്രീയുടെ പരാതിയും കേസും കെട്ടിച്ചമച്ചതാണെന്നാണ് ഹരജിക്കാരെൻറ വാദം.ബലം പ്രയോഗിച്ച് ശാരീരികബന്ധത്തിൽ ഏർപ്പെെട്ടന്ന് കന്യാസ്ത്രീയുടെ ആദ്യമൊഴിയിലില്ല. പീഡിപ്പിെച്ചന്ന് പറയുന്നതിെൻറ പിറ്റേ ദിവസം ബിഷപ് പെങ്കടുത്ത ചടങ്ങില്‍ കന്യാസ്ത്രീയും ഉണ്ടായിരുെന്നന്ന ദൃശ്യങ്ങൾ ഹരജിക്കാരൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.