പെരുമ്പാവൂർ: മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസ് പണം നൽകി ഒതുക്കാൻ ശ്രമിച്ചതായി പരാതി. കന്യാസ്ത്രീയുടെ സഹോദരന് അഞ്ച് കോടി നൽകി ഒതുക്കാനാണ് ശ്രമമുണ്ടായത്. തനിക്ക് ബിഷപ്പിെൻറ കൂട്ടാളികൾ അഞ്ച് കോടി വാഗ്ദാനം നൽകിയതായി ഇയാൾ കോടനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒരു സംഘം വൈദികരുടെ ആവശ്യ പ്രകാരം പെരുമ്പാവൂരിലെ ഒരു പ്രമുഖ അരി വ്യവസായി ഇടനിലക്കാരനായി നിന്നാണ് കേസ് ഒതുക്കാൻ ശ്രമമുണ്ടായതെന്നാണ് കന്യാസ്ത്രീയുടെ സഹോദരൻ പൊലീസിൽ നൽകിയിട്ടുള്ള മൊഴി.
പരാതിയെ തുടർന്ന് കോടനാട് സ്റ്റേഷനിൽ എത്തി ഇയാളുമായി സംസാരിച്ച പെരുമ്പാവൂർ ഡിവൈ.എസ്.പി മൊഴി രേഖപ്പെടുത്തി കേസെടുക്കാൻ എസ്.ഐയെ ചുമതലപ്പെടുത്തി. ഇതിനിടെ കന്യാസ്ത്രീയുടെ കാലടിയിലെ സഹോദരിയുടെ വീട്ടിലെ സ്വകാര്യ ചടങ്ങിനിടെ കന്യാസ്ത്രീയും ബിഷപ്പും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളടങ്ങിയ സീഡി ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥെൻറ ആവശ്യപ്രകാരം എത്തിച്ച് നൽകിയതായി സ്റ്റുഡിയോ ഉടമ കാലടി പൊലീസിന് മൊഴി നൽകി.
പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചതിെൻറ അടിസ്ഥാനത്തിൽ ചിത്രങ്ങളും സീഡിയും പെൻൈഡ്രവും എറണാകുളത്തെ ഒാഫിസിൽ എത്തിക്കുകയായിരുന്നുവെന്നാണ് മൊഴി. ഇത് സംബന്ധിച്ച് കന്യാസ്ത്രീയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്റ്റുഡിയോ ഉടമയുടെ മൊഴി എടുത്തത്. സീഡി ഒരു നേതാവിെൻറ പക്കൽ എത്തിയതായി സംശയിക്കുന്നുവെന്ന് സഹോദരി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.