ഏത് ഏജൻസിയായാലും ജയിലിലെ ചോദ്യം ചെയ്യലുകൾ വിഡിയോയിൽ പകർത്തണം- ഡി.ജി.പി ഋഷിരാജ് സിങ്

തിരുവനന്തപുരം: ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്. ചോദ്യം ചെയ്യൽ റെക്കോഡ് ചെയ്യണമെന്ന് നിർദേശിച്ചുള്ള സർക്കുലർ പുറത്തിറക്കി. പൊലീസിനും കേന്ദ്ര ഏജൻസികൾക്കും ഈ ഉത്തരവ് ബാധകമാണ്.

വിഡിയോ പകർത്താൻ സൗകര്യമില്ലാതെ വരുന്ന എജൻസികളെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇങ്ങനെ പകർത്തുന്ന വിഡിയോ 18 മാസം സൂക്ഷിക്കണം. ഇക്കാര്യം ജയിൽ സൂപ്രണ്ടുമാർ ഉറപ്പു വരുത്തണമെന്ന് ഉത്തരവിലുണ്ട്.

സ്വർണക്കടത്ത് പ്രതികളുമായി ബന്ധപ്പെട്ട് ജയിൽവകുപ്പിന് നിരവധി ആരോപണങ്ങൾ കേൾക്കേണ്ടി വന്ന സാഹചര്യത്തിലാണ് ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡി.ജി.പി ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

Tags:    
News Summary - Jail interrogations should be videotaped - DGP Rishiraj Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.