പുസ്തക പ്രകാശനം: പിന്മാറിയത് നിയമപ്രശ്നം ഉള്ളതിനാൽ -മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങിൽ നിന്ന് പിന്മാറിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തക പ്രകാശനം നടത്താത്തത് നിയമപ്രശ്നം ഉള്ളതിനാലാണെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെ.സി ജോസഫ് കത്തു നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നിയമ സെക്രട്ടറിയോട് ഉപദേശം തേടി. ചില നിയമ പ്രശ്നങ്ങൾ ഉണ്ടെന്ന് സെക്രട്ടറി അറിയിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാറിന്‍റെ അനുമതിയില്ലാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്നും അതിനാൽ പ്രകാശന ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകിയിരുന്നു. കൂടാതെ ഒൗദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേതുടർന്നാണ് വിവാദങ്ങൾക്ക് ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശന പരിപാടിയിൽ നിന്ന് പിന്മാറിയത്.

 

 

 

 

Tags:    
News Summary - jacob thomas autobiography pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.