കേരളം ബീഭൽസമായ അവസ്ഥയിലെന്ന്​ ജേക്കബ്​ തോമസ്​

 കണ്ണും മൂക്കും ഒഴികെ എല്ലായിടത്തും വെട്ടേറ്റ് ബാൻഡേജിട്ട് ബീഭൽസമായ അവസ്ഥയിലാണ് കേരളമെന്ന്​ മുൻ വിജിലൻസ്​ മേധാവ്​ ജേക്കബ്​ തോമസ്​.
 2008 ൽ അഴീക്കോട് കേരളത്തെ പറ്റി പറഞ്ഞ ഇക്കാര്യം ഇപ്പോൾ കൂടുതൽ പ്രസക്തമാണെന്നും ജേക്കബ്​ ​തോമസ്​ പറഞ്ഞു. ഏറെ നാളത്തെ ഇടവേളക്ക്​ ശേഷമാണ്​ പരോക്ഷമായി സർക്കാറിനെ വിമർശിച്ച്​ ജേക്കബ്​ തോമസ്​ രംഗത്തെത്തിയത്​.
 ​

കേരളത്തിൽ ബീച്ചിൽ നടക്കുന്നയാളെ കൊല്ലുന്നു. ഉറങ്ങിക്കിടക്കുന്നയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കൊല്ലുന്നു. കേരളം നിശബ്ദമായിപ്പോയെന്നും സമൂഹ മാധ്യമങ്ങളിലെ കലപിലക്കപ്പുറം എന്താണ് ഇവിടത്തെ ജനങ്ങളുടെ പ്രതികരണ ശേഷിയെന്നും അദ്ദേഹം ​ചോദിച്ചു.

Tags:    
News Summary - Jacob thomas another contraversy comment-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.