Posted On
date_range Updated On
date_range മലപ്പുറത്തെ കോവിഡ് പ്രതിരോധത്തിന് 10കോടിയുടെ വിഭവസമാഹരണവുമായി ലീഗ്
മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മലപ്പുറം ജില്ല മുസ്ലിംലീഗ് കമ്മറ്റി പ്രഖ്യാപിച്ച 10കോടിയുടെ വിഭവ സമാഹരണ യജ്ഞം ആരംഭിച്ചു.
പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ഡയാലിസിസ് മെഷീൻ വാങ്ങുന്നതിനാവശ്യമായ ഫണ്ട് അഹമ്മദ് മൂപ്പനിൽ നിന്നും സ്വീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയും ചികിത്സ കേന്ദ്രങ്ങളിലെ ഉപകരണങ്ങളുടെ അഭാവം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ കലക്ടർ കെ.ഗോപാലകൃഷ്ണൻ മുസ്ലിംലീഗ് ജില്ല അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഇതിനെത്തുടർന്ന് മുസ്ലിംലീഗ് എം.പിമാർ, എം.എൽ.എമാർ അടക്കമുള്ളവരുടെ ഓൺലൈൻ യോഗം ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.