Posted On
date_range Updated On
date_range ബാബരി തകർത്തിട്ടില്ലെന്ന് പറയുന്ന പോലെയാണ് വിധി, സി.ബി.ഐ അപ്പീൽ പോകണം -ലീഗ്
മലപ്പുറം: ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന സി.ബി.ഐ പ്രത്യേക കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ്. അന്വേഷണ ഏജൻസിതന്നെ അപ്പീൽ പോകണമെന്നും എല്ലാവരും സമാധാനവും മതസൗഹാർദവും കാത്തുസൂക്ഷിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.
Full View
നിയമവിരുദ്ധ പ്രവർത്തനം നടന്നുവെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞതാണ്. അന്വേഷണ ഏജൻസി കുറ്റക്കാരെ കണ്ടെത്തിയതാണ്. എന്നിട്ടും വെറുതെവിടുന്ന വിധി പ്രതീക്ഷിച്ചില്ല. ബാബരി മസ്ജിദ് തകർത്തിട്ടുതന്നെയില്ലെന്നും പള്ളി ഇപ്പോഴും നിലനിൽക്കുന്നു എന്ന് പറയുംപോലെയാണ് വിധിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.പള്ളി തകർക്കുേമ്പാൾ പ്രതികളെല്ലാം അവിടെയുണ്ടായിരുന്നു. അത് ലോകം കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.