ഫയർഫോഴ്സ് പമ്പാ നദിയിൽ തെരച്ചിൽ നടത്തുന്നു
Posted On
date_range Updated On
date_range പാലത്തിൽ ചെരുപ്പും പഴ്സും ഉപേക്ഷിച്ച നിലയിൽ; സ്ത്രീ പുഴയിൽ ചാടിയെന്ന് സംശയം; ഫയർഫോഴ്സ് തെരച്ചിൽ നടത്തി
റാന്നി: റാന്നി വലിയപാലത്തിൽ നിന്നും സ്ത്രീ പമ്പാനദിയിലേക്കു ചാടിയെന്ന് സംശയം . തിങ്കളാഴ്ച വൈകുന്നേരം വരെ തെരച്ചി ൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. പാലത്തിൽ നിന്ന് സ്ത്രീ ചാടുന്നത് വഴിയാത്രക്കാരാണ് കണ്ടത്.
പാലത്തിൽ ചെരുപ്പും പഴ്സും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പഴ്സിൽ നിന്ന് കിട്ടിയ വിലാസം അടൂർ തുവയൂർ മണക്കാല കളവേലിൽ ലക്ഷ്മി (48) എന്നാണ്. പൊലീസിൻ്റെ അന്വേഷണത്തിൽ ഇവർ ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായി അറിയാൻ കഴിഞ്ഞു. ഫയർഫോഴ്സിന്റെ പത്തനംതിട്ടയിൽ നിന്നുള്ള സ്കൂബ ടീമും റാന്നി യൂനിറ്റും വൈകുന്നേരം 6.30 വരെ തെരച്ചിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.