നബിയുടെ മുടിയാണെന്ന വ്യാജേന വീണ്ടും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു -ഐ.എസ്.എം

കോഴിക്കോട്: അന്ധവിശ്വാസങ്ങളുടെയും ആത്മീയതയുടെയും മറവിൽ ജനങ്ങളുടെ വിശ്വാസത്തെയും സമ്പത്തിനെയും ചൂഷണം ചെയ്യുന്ന പണ്ഡിതരെ സമൂഹം തിരിച്ചറിയണമെന്ന് ഹനീഫ് കായക്കൊടി. ഐ.എസ്.എം സംസ്ഥാന കമ്മിറ്റി ‘വ്യാജമുടി: നുണകൾ ആവർത്തിക്കുന്നു’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ആദർശ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് നബിയുടെ മുടിയാണെന്ന വ്യാജേന ഒരിടവേളക്ക് ശേഷം വീണ്ടും അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണ്. ഇത്തരം പ്രക്രിയകൾ കാന്തപുരം അബൂബക്കർ മുസ്‍ലിയാർ അവസാനിപ്പിക്കണമെന്നും പ്രവാചകൻ മുഹമ്മദ് നബിയുടെ മുടിയാണെന്ന് ആധികാരികമായി തെളിയിക്കുന്ന ഒരു രേഖപോലും ലോകത്ത് എവിടെയും ഇല്ലായെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ്.എം സംസ്ഥാന ജന. സെക്രട്ടറി ഷുക്കൂർ സ്വലാഹി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷരീഫ് മേലേതിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.എം.എ. അസീസ്, ഡോ. ജംഷീർ ഫാറൂഖി, സി. മരക്കാരുട്ടി, വളപ്പിൽ അബ്ദുസ്സലാം, റഹ്മത്തുല്ല സ്വലാഹി, സുബൈർ മദനി, യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു.

Tags:    
News Summary - ISM against Kanthapuram AP Aboobacker Musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.