Posted On
date_range Updated On
date_range ഇരിട്ടിയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍
കണ്ണൂർ: ഇരിട്ടിയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചു. സി.പി ജലീലിനെ കൊലപ്പെടുത്തിയ പോലീസിനെതി രെ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം കേസെടുക്കുക,തണ്ടര്‍ ബോള്‍ട്ട് കൊലയാളികളെ പിരിച്ചുവിടുക,ഓപ്പറേഷന്‍ അനകൊണ്ട അവസാനിപ്പിക്കുക തുടങ്ങിയവ ആലേഖനം ചെയ്ത പോസ്റ്റാറാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പേരില്‍ പതിപ്പിച്ചിട്ടുള്ളത്.
പോസ്റ്റര്‍ പോലീസ് നീക്കം ചെയ്തു. രണ്ട് ആഴ്ച മുമ്പും ഇതേ രീതിയില്‍ പോസ്റ്റര്‍ പതിപ്പിച്ചതിനെ തുടര്‍ന്ന് വിപ്ലക ജനകീയ മുന്നണി ജില്ലാ സെക്രട്ടറി ലുക്മാന്‍ പള്ളിക്കണ്ടിയെ യു.എ.പി.എ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. ഇരിട്ടിയിൽ ഇന്ന് പോസ്റ്റർ ചെയ്തയാളെ പറ്റി രഹസ്യാന്യോഷ വിഭാഗത്തിന് വിവരം ലഭിച്ചതായാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.