Posted On
date_range Updated On
date_range ഇരിക്കൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
ഇരിക്കൂർ(കണ്ണൂർ): ഇരിക്കൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൂരാരി സ്വദേശിയും നായാട്ടുപാറ കെ.പി.സി.എച്ച്.എസ്.എസ് 10ാം ക്ലാസ് വിദ്യാർഥിയുമായ ഫാഹിദി(15)െൻറ മൃതദേഹമാണ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ടാണ് ഫാഹിദിനെ പുഴയിൽ കാണാതായത്. കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയപ്പോൾ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രാത്രി വൈകും വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
മസ്ജിദ് സഹാബക്കടുത്ത് കീത്തടത്ത് ഹൗസിലെ ലത്തീഫ് ഫാത്തിമ ദമ്പതികളുടെ മകനാണ് ഫാഹിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.