അന്തർസംസ്ഥാന എ.ടി.എം തട്ടിപ്പുകാരൻ കട്ടപ്പനയിൽ അറസ്റ്റിൽ

കട്ടപ്പന: വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളിൽനിന്ന് ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നയാൾ കട്ടപ്പനയിൽ പിടിയിൽ. കട്ടപ്പനയിലെ എ.ടി.എമ്മിൽ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ തമിഴ്‌നാട് ബോഡി കുറുപ്പ്‌സ്വാമി കോവിൽ സ്ട്രീറ്റ് തമ്പിരാജിനെയാണ് (46) കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കേരളം, ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ജൂലൈ രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത് എസ്. നായരുടെ എ.ടി.എം കാർഡ് തട്ടിയെടുത്ത് പണമെടുത്ത കേസിലാണ് അറസ്റ്റ്.

എ.ടി.എം കൗണ്ടറുകളിലെ കാർഡ് ഇടുന്ന സ്ഥലത്ത് പേപ്പർ തിരുകിവെക്കുന്ന പ്രതി പണം പിൻവലിക്കാൻ കഴിയാതെ വരുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് കാർഡും പിൻ നമ്പറും കൈക്കലാക്കുകയാണ് പതിവ്. സി.സി ടി.വി ദൃശ്യങ്ങളും സമാന തട്ടിപ്പുകളും പരിശോധിച്ചതിനെ തുടർന്ന് തമ്പിരാജിലേക്ക് എത്തുകയായിരുന്നു. തമ്പിരാജ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം ബോഡിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - Interstate ATM fraudster arrested in Kattappana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.