അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്നു
ന്യൂഡല്‍ഹി: ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ഭാരത് മണ്ഡപത്തില്‍ (പ്രഗതി മൈതാന്‍) നവംബര്‍ 14 മുതല്‍ 27 വരെയാണ് അന്താരാഷ്ട്ര വ്യാപാരമേള നടക്കുന്നത്. നാലാം നമ്പര്‍ ഹാളിലാണ് 299 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കേരള പവിലിയന്‍. പ്രദര്‍ശന നഗരിയിലെ 27 സ്റ്റാളുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ് വകുപ്പാണ് പവിലിയന്റെ മേല്‍നോട്ടം വഹിക്കുന്നത്.
കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, കേരള ഹൗസ് റെസിഡന്റ് കമീഷണര്‍ പുനീത് കുമാര്‍, ഐ ആന്‍ഡ് പി.ആർ.ഡി ഡയറക്ടര്‍ ടി.വി. സുഭാഷ്, കേരള ഹൗസ് അഡീഷനല്‍ റെസിഡന്റ് കമീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ്, പി.ആർ.ഡി അഡീഷനല്‍ ഡയറക്ടര്‍മാരായ വി.പി. പ്രമോദ്കുമാര്‍, കെ.പി. സരിത തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.