പാലക്കാട്: കടുവ ദിനത്തിൽ കടുവ സ്നേഹികൾക്ക് സന്തോഷ വാർത്ത. ദേശീയമൃഗമായ കടുവകളുടെ എണ്ണം വർധിക്കുന്നതായാണ് പ്രാഥമിക വിവരം. 2014ലെ സർവേപ്രകാരം രാജ്യത്തെ 50 കടുവ സംരക്ഷണ കേന്ദ്രങ്ങളിലായി 2226 കടുവകളുണ്ട്. പുതിയ സെൻസസിൽ ഇത് 3000 കവിഞ്ഞേക്കും.
2013ലെ കണക്കുപ്രകാരം ലോകത്താകമാനം 4000ത്തോളം കടുവകൾ കാടുകളിൽ ജീവിക്കുന്നു. 2022ഓടെ എണ്ണം ഇരട്ടിയാക്കാനാണ് കടുവകൾ അധിവസിക്കുന്ന രാജ്യങ്ങളുടെ സംയുക്തതീരുമാനം. ഇതിെൻറ ഭാഗമായാണ് ജൂലൈ 29 കടുവ ദിനമായി ആചരിക്കുന്നത്.
സംസ്ഥാനത്തെ വനങ്ങളിലും കടുവകൾ വർധിക്കുകയാണ്. 2014ലെ കണക്കുപ്രകാരം 136 കടുവകളാണ് കേരളത്തിലുള്ളത്. കാമറകളിൽ 180 എണ്ണത്തിെൻറ ചിത്രം പതിഞ്ഞു. എണ്ണം വർധിക്കാനാണ് സാധ്യതയെന്ന് പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ ജോർജ് പി. മാത്തച്ചൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.