തിരുവനന്തപുരം: ഗ്രന്ഥകാരനും അന്താരാഷ്ട്ര ക്വിസ് മാസ്റ്ററും സോഫ്റ്റ് സ്കിൽ ട്രെയിനറുമായ നൗഷാദ് അരീക്കോട് 31 വർഷത്തെ സേവനത്തിന് ശേഷം സഹകരണ വകുപ്പിലെ അഡീഷണൽ രജിസ്ട്രാർ തസ്തികയിൽ നിന്ന് മെയ് 31ന് പടിയിറങ്ങുന്നു. കോഴിക്കോട് ജില്ലയിൽ അസി: ഡയറക്ടറായും ഡെപ്യൂട്ടി ഡയറകടറായും കണ്ണൂർ ജില്ലയിൽ ജോയിന്‍റ് ഡയറക്ടറായും വയനാട്, കാസർകോട് ജില്ലകളിൽ ജോയിന്‍റ് രജിസ്ട്രാറായും ജോലി നോക്കിയ അദ്ദേഹം 2020ൽ തിരുവനന്തപുരത്ത് ജഗതിയിൽ കേരള സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്‍റെ ചുമതലയുള്ള അഡീഷണൽ രജിസ്ട്രാറായിരുന്നു.
മത്സര പരീക്ഷകളെ സംബന്ധിച്ച മൂന്ന് ഗ്രന്ഥങ്ങളടക്കം നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തും നിരവധി അന്തർദേശീയ ക്വിസ് മത്സരങ്ങളിൽ ക്വിസ് മാസ്റ്ററായിരുന്നു. 2018ലെ കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം, 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ് എന്നീ പ്രവർത്തനങ്ങൾക്ക് വകുപ്പിന്‍റെ അപ്രീസിയേഷൻ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മാധ്യമം, വർത്തമാനം പത്രങ്ങളിലും പ്രവർത്തിച്ചിരുന്നു. മലപ്പുറം അരീക്കോട് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.