Posted On
date_range Updated On
date_range അന്തർ സംസ്ഥാന തൊഴിലാളികൾ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ
പാലക്കാട്: അന്തർ സംസ്ഥാന തൊഴിലാളികളെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് സമീപമാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. കനായ് വിശ്വകർമ, അരവിന്ദ് കുമാർ, ഹരിയോം കുനാൽ എന്നിവരാണ് മരിച്ചത്.
കഞ്ചിക്കോട് ഐ.ഐ.ടിയിൽ കെട്ടിട നിർമാണ ജോലി ചെയ്യുന്ന കരാർ തൊഴിലാളികളായ ഝാർഖണ്ഡ് സ്വദേശികളാണിവർ. ഇവരുടെ മൃതദേഹത്തിൽ പരിക്കുകളുണ്ട്. ട്രെയിൻ തട്ടി മരിച്ചതാവാമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് മറ്റ് അന്തർസംസ്ഥാന െതാഴിലാളികൾ പ്രതിഷേധിക്കുകയും അഗ്നിമന സേനയുടെ വാഹനം തടയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.