കോഴിക്കോട്: ഐ.എൻ.എൽ സെക്കുലർ ഇന്ത്യൻ നാഷനൽ ലീഗ് കാസിം ഇരിക്കൂർ വിഭാഗത്തിൽ ലയിച്ചതായി സംസ്ഥാന പ്രസിഡൻറ് എയർലൈൻസ് അസീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.ടി.എ. റഹീമിെൻറ നേതൃത്വത്തിലുള്ള നാഷനൽ സെക്കുലർ കോൺഫറൻസ് ഐ.എൻ.എല്ലിൽ ലയിച്ചപ്പോൾ അത് അംഗീകരിക്കാതെ മാറിനിന്നവരാണ് പിന്നീട് ഐ.എൻ.എൽ സെക്കുലർ രൂപവത്കരിച്ചത്.
എ.പി. അബ്ദുൽ വഹാബിെൻറ നേതൃത്വമാണ് പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതെന്നും ദേശീയ പ്രസിഡൻറ് അവരെ പുറത്താക്കിയ സാഹചര്യത്തിൽ നിരുപാധികം മാതൃസംഘടനയിൽ ലയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ പെരിനാട്, എറണാകുളം ജില്ല പ്രസിഡൻറ് അൻവർ ഇടശ്ശേരി, കോഴിക്കോട് ജില്ല പ്രസിഡൻറ് അസ്കർ കിണാശ്ശേരി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.