നവകേരള സദസി​െൻറ വിജയം കണ്ട് പ്രതിപക്ഷത്തിന് ഹാലിളകുന്നുവെന്ന് ഐ.എൻ.എൽ

കോഴിക്കോട്: നവകേരള സദസിന് ലഭിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂർവമായ ജനപ്രീതിയും പിന്തുണയും പ്രതിപക്ഷത്തെ സംഭ്രാന്തരാക്കുകയാണെന്നും മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കുന്നതും വിദ്യാർഥികളെയും യുവാക്കളെയും കലാപത്തിനായി കയറൂരിവിടുന്നതും അവരുടെ മനോനില തെറ്റിയതി​െൻറ തെളിവാണെന്നും ഐ.എൻ.എൽ സംസ്​ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

മന്ത്രിസഭ നാല് ജില്ലകൾ പിന്നിട്ടപ്പോഴേക്കും ജനഹൃദയം കവർന്നതും നാടും നഗരവും സടകുടഞ്ഞെഴുന്നേറ്റതും രാഷ്ട്രീയ എതിരാളികളെ വിറളിപിടിപ്പിക്കുന്നുണ്ട്. കക്ഷിപക്ഷങ്ങൾ മറന്നാണ് കോൺഗ്രസുകാരും ലീഗുകാരും നവകേരള പരിപാടികളിലേക്ക് പ്രവഹിക്കുന്നത്. ജാഥാനായകൻ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഒടുങ്ങാത്ത കലിപ്പ് പ്രതിപക്ഷനേതാവ് വി.ഡി സതീശ​െൻറ സംസ്​കാരശൂന്യമായ പദപ്രയോഗങ്ങളിൽ തെളിഞ്ഞു കാണാനുണ്ട്.

ഇദ്ദേഹത്തിന്റെ മാന്യത തൊട്ടുതീണ്ടാത്ത ഭാഷയും ശൈലിയും കൊണ്ട് ഉടഞ്ഞുപോകുന്നതല്ല പിണറായിയുടെ വ്യക്തിപ്രഭാവം. ബഹിഷ്കരണ തീരുമാനം റദ്ദാക്കി നവകേരള സദസ്സിന്റെ ഭാഗമാവാൻ മുന്നോട്ട് വരികയാണ് പ്രതിപക്ഷത്തിന് മുഖം രക്ഷിക്കാനുള്ള ഏക പോംവഴിയെന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - I.N.L. says that the opposition is saddened by the victory of the Navakerala sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.