കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​നപ​ത്രി​ക​യി​ൽ പൗരത്വ നിയമത്തെക്കുറിച്ച് ഒ​ര​ക്ഷ​രം ഉ​രി​യാ​ടാ​ത്ത​തി​ൽ ലീഗ്​ നിലപാട്​ വ്യക്തമാക്കണം -ഐ.എൻ.എൽ

കോ​ഴി​ക്കോ​ട്: ബി.​ജെ.​പി​യു​ടെ ബി ടീ​മാ​യി തു​ട​രാ​നാ​ണ് ത​ങ്ങ​ളു​ടെ നി​യോ​ഗ​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ൽ സി.എ.എ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​നപ​ത്രി​ക​യി​ൽ ഒ​ര​ക്ഷ​രം ഉ​രി​യാ​ടാ​ത്ത​തി​ൽ മു​സ്​​ലിം ലീ​ഗി​ന് എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്ന​റി​യാ​ൻ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ​ക്ക്, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കി​ച്ചും അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഐ.എ​ൻ.എ​ൽ സം​സ്ഥാ​ന ജ​ന.​ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താവ​ന​യി​ൽ പ​റ​ഞ്ഞു.

ലീഗ്​ അസ്തിത്വം പണയപ്പെടുത്തി -നാഷനൽ ലീഗ്​

കോഴിക്കോട്​: മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നിയമത്തെ കുറിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വവും കോൺഗ്രസ് പ്രകടനപത്രികയും പുലർത്തുന്ന കുറ്റകരമായ മൗനത്തിന് മുന്നിൽ മുസ്‍ലിം ലീഗ് മുട്ടിലിഴയുകയാണെന്നും, അപമാനം പേറി സ്വന്തം അസ്തിത്വം പണയപ്പെടുത്തിയ ലീഗ് നെഹ്‌റുവിന്റെ ഭാഷയിലെ ചത്ത കുതിരയായി മാറിയെന്നും നാഷനൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - INL against Muslim League on Congress Loksabha election manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.