ഡ​ൽ​ഹി ജ​ഹാം​ഗീ​ർ​പു​രി​യി​ൽ സു​പ്രീംകോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ന് ശേ​ഷ​വും വ​ട​ക്ക​ൻ ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്റെ നേതൃത്വത്തിൽ കെ​ട്ടി​ടം പൊ​ളി​ക്ക​ൽ ന​ട​പ​ടി തു​ടർന്നപ്പോൾ

ബുൾഡോസർ രാജ് അപമാനം -ഐ.എൻ.എൽ

ന്യൂഡൽഹി: ജഹാംഗീർ പുരിയിൽ സംഘ്പരിവാർ നടത്തിയ ബുൾഡോസർരാജ് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ.

നിയമവിരുദ്ധ നിർമാണങ്ങളാണ് പൊളിച്ചുനീക്കിയതെന്ന വാദം ബാലിശമാണ്. ഈ നിർമാണങ്ങൾക്ക് അനുമതി നൽകിയത് കോർപറേഷൻ ഭരിക്കുന്ന ബി.ജെ.പിയാണ്. ഇന്ത്യയിൽ സംഘ്പരിവാർ ആസൂത്രണം ചെയ്യുന്ന വംശഹത്യയുടെ ഭാഗമാണ് ജഹാംഗീർപുരിയിൽ നടന്നത്. ജീവിതമാർഗങ്ങൾ നഷ്ടപ്പെട്ടവർക്ക് കൃത്യമായ പഠനം നടത്തി ഐ.എൻ.എൽ സാധ്യമായ സഹായങ്ങൾ ചെയ്യും.

മന്ത്രി അഹമ്മദ് ദേവർകോവിൽ, ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ, ദേശീയ സമിതി അംഗം അൻവർ സാദത്ത്, ഡൽഹി സ്റ്റേറ്റ് പ്രസിഡൻറ് റഫീ അഹമ്മദ് ഖാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. 

Tags:    
News Summary - INL against Bulldozer Raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.