ന്യൂഡൽഹി: മാർക്ക് ഷീറ്റ് നൽകാൻ വൈകിയതിന് കോളജ് പ്രിൻസിപ്പലിനെ പൂർവ വിദ്യാർഥി തീകൊളുത്തി കൊന്നു. ബി.എം ഫാർമസി കോളജ് പ്രിൻസിപ്പൽ വിമുക്ത ശർമ്മയാണ് കൊല്ലപ്പെട്ടത്. 90 ശതമാനം പൊള്ളലേറ്റ പ്രിൻസിപ്പൽ ശനിയാഴ്ച രാവിലെയാണ് മരിച്ചതെന്ന് സഹോദരൻ അരവിന്ദ് തിവാരി അറിയിച്ചു.
കോളജിലെ പൂർവവിദ്യാർഥിയായ അശുതോഷ് ശ്രീവാസ്തവ ഫെബ്രുവരി 20നാണ് പ്രിൻസിപ്പലിനെ തീകൊളുത്തിയത്. ബിഫാം ഡിഗ്രിയുടെ മാർക്ക് ലിസ്റ്റ് നൽകാത്തിനെ തുടർന്നായിരുന്നു അക്രമം. ഉടൻ തന്നെ പ്രിൻസിപ്പലിനെ തൊട്ടടുത്ത ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സക്കായി ചോയിത്രം ആശുപത്രിയിലേക്കും കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ എസ്.ഐയെ സസ്‍പെൻഡ് ചെയ്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ അശുതോഷ് ശ്രീവാസ്തവയെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അക്രമത്തിൽ അശുതോഷ് ശ്രീവാസ്തവക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.