ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റില്ല; യുവാക്കൾ കസ്​റ്റഡിയിൽ

എടപ്പാൾ: തിയറ്ററില്‍ സിനിമ പ്രദര്‍ശന സമയത്ത് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തത് ചോദ്യംചെയ്ത തിയറ്റര്‍ ജീവനക്കാരും യുവാക്കളും തമ്മില്‍ വാക്കേറ്റം. സ്ഥലത്തെത്തിയ പൊലീസ് പുറത്തൂര്‍ സ്വദേശികളായ അനസ് (27), നബീല്‍ (26) എന്നിവ​രെ കസ്​റ്റഡിയിലെടുത്തു. എടപ്പാള്‍ ഗോവിന്ദ തിയറ്ററില്‍ ചൊവ്വാഴ്ച ഉച്ചക്കാണ്​ സംഭവം. ദേശീയഗാനം കേൾപ്പിക്കുമ്പോള്‍ യുവാക്കള്‍ എഴുന്നേറ്റ് നില്‍ക്കാതിരുന്നത് സി.സി.ടി.വിയില്‍ കണ്ട തിയറ്റര്‍ ജീവനക്കാര്‍ ഇവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് വാക്കേറ്റം ഉണ്ടായത്.
 
Tags:    
News Summary - Indian National Anthem in Cinema theatre; Youth in Police Custody Edappal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.