കൈക്കൂലിയിൽ ഇന്ത്യ ഒന്നാമത്

ന്യൂഡൽഹി: കൈക്കൂലിയിലും പൊതു സേവനത്തിന്​ വ്യക്തിബന്ധം ഉപയോഗപ്പെടുത്തുന്നതിലും ഏഷ്യയിൽ ഇന്ത്യ ഒന്നാമത്​. ട്രാൻസ്​പരൻസി ഇൻറർനാഷനൽ ഏജൻസി നടത്തിയ സർവേയിൽ ഇന്ത്യയിൽ 39 ശതമാനമാണ് കൈക്കൂലി​. വ്യക്തിപരമായ ബന്ധങ്ങൾ ഉപയോഗിക്കാതെ സർക്കാറി​െൻറ സേവനം ലഭിക്കില്ലെന്ന്​ കരുതുന്നവരാണ്​ 50 ശതമാനം ജനങ്ങളും. ജൂൺ 17നും ജൂലൈ 17നുമിടയിൽ 2000 ആളുകളുമായി നടത്തിയ സവേയിലാണ്​ ഇൗ കണ്ടെത്തൽ.

ഒരു കൊല്ലത്തിനിടെ അഴിമതി വർധിച്ചതായി ഇന്ത്യയിലെ 47 ശതമാനം പേർ കരുതു​േമ്പാൾ 67 ശതമാനം ആളുകളും ​അഴിമതി തടയാൻ സർക്കാർ ശ്രമിക്കുന്നു എന്ന പക്ഷക്കാരാണ്​. സർക്കാർ സേവനം ലഭിക്കാൻ വ്യക്തിപരമായ ബന്ധം ഉപയോഗിക്കുന്നവരുടെ എണ്ണവും ഇന്ത്യയിൽ കൂടുതലാണ്​. അഴിമതി ഏറ്റവും വലിയ പ്രശ്​നമാണെന്ന്​ 89 ശതമാനവും കരുതുന്നു.

ഔദ്യോഗിക നടപടിക്രമങ്ങളുടെ സങ്കീർണത, ചുവപ്പുനാടയുടെ അനാവശ്യ ​കാലതാമസം, പരിശോധന സംവിധാനങ്ങളുടെ അവ്യക്തത എന്നിവ സമാന്തര മാർഗങ്ങൾ തേടാൻ ജനങ്ങളെ​ പ്രേരിപ്പിക്കുന്നു. അതിനുവേണ്ടി കൈക്കൂലിയും അഴിമതിയും ആവശ്യമായിവരുന്നുവെന്ന്​ ഏജൻസി ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്ക്​ സേവനം ലഭ്യമാക്കും വിധം ഭരണനടപടികൾ പാകപ്പെടുത്തണമെന്ന്​ റിപ്പോർട്ട്​​ നിർദേശിക്കുന്നു. ​

ൈലംഗിക ചൂഷണത്തിനുവേണ്ടി ഇരയെ ഭീഷണിപ്പെടുത്തുന്ന​ പ്രവണത ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, തായ്​ലൻഡ്​​ എന്നീ രാജ്യങ്ങളിൽ കൂടുതലാണെന്നും റിപ്പോർട്ട്​​ ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന ആഗോള പ്രസ്​ഥാനമാണ്​ ട്രാൻസ്​പരൻസി ഇൻറർനാഷനൽ .

Tags:    
News Summary - India ranks first in bribery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.