ഇന്ത്യ-പാക് വെടിനിർത്തൽ ആശ്വാസകരം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്കും പാകിസ്താനുമിടയില്‍ ഉടലെടുത്ത സംഘര്‍ഷം അതിരൂക്ഷമായി മാറിയ അന്തരീക്ഷത്തിന് അയവ് വരുത്തുന്ന വെടിനിർത്തൽ പ്രഖ്യാപിച്ചത് ആശ്വാസകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി.

സമാധാനവും സുരക്ഷയും അപകടപ്പെടുത്തുന്ന എല്ലാതരം ഭീകരപ്രവർത്തനങ്ങളും അവയുടെ സംരക്ഷകരും ചെറുത്തു തോൽപ്പിക്കപ്പെടണമെന്നതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇതിന് സഹായകരമാകുന്ന രീതിയിലുള്ള ശാശ്വത പരിഹാരത്തിനും വിശദമായ രാഷ്ട്രീയ ചർച്ചക്കും ഇരുരാജ്യങ്ങളും തയാറാകണം.

പഹല്‍ഗാമിലെ സംഭവത്തെ തുടർന്നുണ്ടായ വിദ്വേഷ പ്രചരണത്തിലും ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷത്തിലും രാജ്യത്ത് അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെട്ട നിരവധി വ്യക്തികളും കുടുംബങ്ങളും ഉണ്ട്. അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഭരണകൂടം തയാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

Tags:    
News Summary - India-Pakistan ceasefire is a relief - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.