24 മണിക്കൂറിനിടെ 24,000 കോവിഡ് കേസ്; രാജ്യത്ത് ആകെ രോഗികൾ ഏഴ് ലക്ഷത്തിലേക്ക് 

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത് 24,248 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി. 425 പേർ ഇന്നലെ മാത്രം മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പറയുന്നു.

2,53,287 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 4,24,432 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 19,693 ആയി ഉയർന്നു. 

2,06,619 കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയാണ് പട്ടികയിൽ ഏറ്റവും മുകളിൽ. 8822 മരണവും മഹാരാഷ്ട്രയിലാണ്. രണ്ടാമതുള്ള തമിഴ്നാട്ടിൽ 1,11,151 പേർക്കാണ് രോഗബാധ. 1510 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. 

ഡൽഹിയിൽ 99,444 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 3067 പേർ മരിച്ചു. ഇതുവരെ 99,69,662 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. 1,80,596 സാംപിളുകൾ ഞായറാഴ്ച  ടെസ്റ്റ് ചെയ്തു. 

Tags:    
News Summary - india covid cases climbs to 7 lakh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.