കൊച്ചി: കോഴിക്കോട് എന്‍.ഐ.ടിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം ‘വൈശാഖില്‍’ ഒ.കെ. ഇന്ദുവിനെ (25) ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ പീഡനക്കുറ്റം ഒഴിവാക്കി.
ഇൗ കുറ്റത്തിന് വിചാരണ നടത്താൻ തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് പ്രതി കോഴിക്കോട് എൻ.െഎ.ടി അസി. പ്രഫസറായ സുഭാഷിനെ എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഒഴിവാക്കിയത്. ക്രിമിനൽ നടപടിക്രമം 227ാം വകുപ്പ് പ്രകാരമുള്ള വാദം കേൾക്കലിനെത്തുടർന്നാണ് കോടതി ഇൗ നിലപാടിലെത്തിയത്. അതേസമയം, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് വിചാരണ നടത്താൻ തെളിവുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുറ്റം ചുമത്തി. സാക്ഷി വിസ്താരം ഫെബ്രുവരിയിൽ ആരംഭിക്കും.
ഇന്ദുവിെൻറ പ്രതിശ്രുത വരന് പ്രതി അയച്ച ഇ-മെയിലിലാണത്രേ താൻ അവരെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നത്. ഇന്ദു പ്രായപൂർത്തിയായ യുവതിയായിരുന്നതുകൊണ്ടുതന്നെ പീഡനമായി കണക്കാക്കാൻ കഴിയില്ല. മെയിൽ അയച്ചത് പ്രതിശ്രുത വരനെ വിവാഹത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ചെയ്തതാകാമെന്നും കോടതി അഭിപ്രായപ്പെട്ടു.
2011 ഏപ്രില്‍ 23ന് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരിയായിരുന്ന ഇന്ദുവിനെ കാണാതാകുകയും പിന്നീട് പെരിയാറില്‍നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ട്രെയിനില്‍നിന്ന് ആലുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു റെയില്‍വേ പൊലീസിെൻറ ആദ്യ കണ്ടെത്തൽ. സുഭാഷിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പൊലീസ് ആത്മഹത്യ കേസ് രജിസ്റ്റർ ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ബി--1 എ.സി കോച്ചിെൻറ വാതിലിനടുത്തുനിന്ന ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടതായി കോച്ചിലെ ഒരു യാത്രക്കാരനാണ് പിന്നീട് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. സാഹചര്യത്തെളിവുകളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്ന് സുഭാഷിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.