Posted On
date_range Updated On
date_range സ്വാതന്ത്ര്യദിന അവധി: പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും
പാലക്കാട്: സ്വാതന്ത്ര്യദിന അവധി ദിവസങ്ങളിൽ തിരക്ക് ഒഴിവാക്കാൻ മംഗളൂരു ജങ്ഷനും തിരുവനന്തപുരം നോർത്തിനും ഇടയിൽ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും.
ട്രെയിൻ നമ്പർ 06041 മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത് ദ്വൈവാര സ്പെഷൽ എക്സ്പ്രസ് 14, 16 തീയതികളിൽ രാത്രി 7.30ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ എട്ടിന് തിരുവനന്തപുരം നോർത്തിൽ എത്തും.
ട്രെയിൻ നമ്പർ 06042 തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ ദ്വൈവാര സ്പെഷൽ എക്സ്പ്രസ് 15, 17 തീയതികളിൽ വൈകീട്ട് 5.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30ന് മംഗളൂരു ജങ്ഷനിലും എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.