പൊലീസ് എത്തിയത് ലഹരി പരിശോധനക്ക്; പിടിയിലായത് ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ 11 യുവതികൾ

കൊച്ചി: വൈറ്റിലയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുന്ന 11 യുവതികൾ പിടിയിൽ. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡാന്‍സാഫും സംഘവും ചേർന്ന് നടത്തിയ പരിശോധനക്കിടെയാണ് യുവതികൾ പിടിയിലായത്. എന്നാല്‍ പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ലെന്നാണ് ലഭിക്കുന്ന വിവരം.

സൗത്ത് എ.സി.പിയുടെ നേതൃത്വലായിരുന്നു പരിശോധന. പിടിയിലായ 11 പേരും മലയാളികളാണ് പൊലീസ് അറിയിച്ചു. രണ്ടുമണിക്കൂറിലേറെ നേരം പരിശോധന നീണ്ടു. 

Tags:    
News Summary - Indecency at a hotel in Kochi under the guise of a spa; 11 young women arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.