കൊച്ചി: ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ അധ്യയന ദിവസം വർധിപ്പിച്ച നടപടിക്കെതിരെ രക്ഷിതാവ് നൽകിയ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. അധ്യയന ദിവസം 220 ആക്കി വർധിപ്പിച്ചത് ഒന്നുമുതൽ പത്തുവരെയുള്ള വിദ്യാർഥികൾക്ക് ഒരുപോലെ ബാധകമാക്കിയത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്നടക്കം ചൂണ്ടിക്കാട്ടി പെരുമ്പാവൂർ വളയൻചിറങ്ങര സർക്കാർ എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ പിതാവായ ഡോ. രഞ്ജിത് പി. ഗംഗാധരൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പരിഗണിച്ചത്. സമാന വിഷയത്തിലെ മറ്റ് ഹരജികൾക്കൊപ്പം പരിഗണിക്കാനായി ആഗസ്റ്റ് 12ലേക്ക് മാറ്റി.
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർഥികളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ സ്കൂൾ അധ്യയന ദിവസം 200 ആയി നിശ്ചയിച്ച വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.