ജ്വല്ലറിക്ക്​ നികുതിയിളവ്​: അഞ്ച്​ ഉദ്യോഗസ്​ഥർക്ക്​ സസ്​പെൻഷൻ

തിരുവനന്തപുരം: ജ്വല്ലറി ഗ്രൂപ്പിന് വൻ നികുതിയിളവ് നല്‍കിയ സംഭവത്തിൽ വാണിജ്യനികുതി വകുപ്പിലെ മൂന്ന് ഡെപ്യൂട്ടി കമീഷണര്‍മാരടക്കം അഞ്ച്​ ഉദ്യോഗസ്​ഥരെ അന്വേഷണവിധേയമായി സസ്​പെൻഡ്​ ചെയ്​തു. ഡെപ്യൂട്ടി കമീഷണർമാരായ സതീഷ്, അനിൽകുമാർ, സുജാത, ഇൻറലിജന്‍സ് ഉദ്യോഗസ്ഥരായ നിസാര്‍, ലെനിന്‍ എന്നിവരെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. നികുതിവകുപ്പ് സെക്രട്ടറി, വാണിജ്യനികുതി കമീഷണര്‍ എന്നിവരുടെ റിപ്പോര്‍ട്ടി​​െൻറ അടിസ്ഥാനത്തിലാണ് ധനമന്ത്രി നടപടിക്ക് ശിപാര്‍ശചെയ്തത്. വിശദമായ അന്വേഷണം നടത്താന്‍ നികുതി സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജ്വല്ലറി ഗ്രൂപ്പി​​െൻറ അടൂരിലെ ശാഖയില്‍ നടന്ന പരിശോധനയില്‍ 200 കോടിയുടെ വിൽപന നടന്നതായി വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍, മറ്റ്​ ശാഖകളുടെ വിൽപനകൂടി ഉള്‍പ്പെട്ടതിനാലാണ് ഇത്രയുംതുകയെന്നും 60 കോടിയില്‍ താഴെയാണ് ശരിയായ വിൽപനയെന്നും ജ്വല്ലറി വിശദീകരണംനല്‍കി. ഇത്​ മുഖവിലക്കെടുത്ത് 60 കോടിക്ക് നികുതി കണക്കാക്കുകയായിരുന്നു. ജ്വല്ലറിയുടെ വിശദീകരണത്തി​​െൻറ നിജസ്ഥിതി പരിശോധിക്കാതെ നടത്തിയ നടപടിയിലൂടെ നികുതി ഇളവിന്​ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തുടരന്വേഷണത്തി​​െൻറ സ്വഭാവം നിശ്ചയിച്ചിട്ടില്ലെന്നാണ്​ വിവരം. പ്രഥമദൃഷ്​ട്യാ കുറ്റകരമായ സാഹചര്യം കണ്ടെത്തിയതിനെ തുടർന്ന്​ ഫയൽ കൈകാര്യംചെയ്​ത മുഴുവൻപേരെയും സസ്​പെൻഡ്​ ചെയ്യുകയായിരുന്നു. തുടരന്വേഷണത്തിലേ യഥാർഥ കുറ്റക്കാരെ ക​​െണ്ടത്താനാകൂ. ഇതിന്​ മുന്നോടിയായി അഡീഷനൽ സെക്രട്ടറിയോട്​ റിപ്പോർട്ട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്​ അറിയുന്നത്​.

 

 

 

 

 

Tags:    
News Summary - income tax department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.