തിരൂരിൽ രണ്ട് കുഞ്ഞുങ്ങൾ കുളത്തിൽവീണ് മുങ്ങി മരിച്ചു

തിരൂരിൽ രണ്ട് കുട്ടികൾ വീടിന് സമീപത്തെ കുളത്തിൽ വീണ് മുങ്ങി മരിച്ചു. തിരൂർ തൃക്കണ്ടിയൂരിലാണ് സംഭവം. അമൻ സയാൻ(3), റിയ (4) എന്നീ കുട്ടികളാണ് മരിച്ചത്. ഇല്ലത്തുപറമ്പിൽ റഷീദ്, റഹിയാനത്ത് ദമ്പതികളുടെ മകളാണ് റിയ. കാവുങ്ങ പറമ്പിൽ നൗഷാദ് നജില എന്നിവരുടെ മകനാണ് അമൻ.

അയല്‍വാസികളും ബന്ധുക്കളുമാണ് മരിച്ച കുട്ടികള്‍. ഇന്ന് ഉച്ചയോടെയാണ് അപകടം. ഇവരുടെ വീടുകള്‍ക്ക് സമീപത്താണ് കുളം. കുട്ടികളെ കുറച്ച് സമയമായി കാണാനില്ലായിരുന്നു. ഇരുവരും സമീപത്തെ അംഗൺവാടിയിലേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അവിടെ പോയി അന്വേഷിച്ചോള്‍ അങ്ങോട്ടേക്കെത്തിയില്ലെന്ന് വിവരം ലഭിച്ചു. പിന്നീടാണ് കുട്ടികളുടെ മൃതദേഹം പെരുങ്കൊല്ലം കുളം എന്ന പേരുള്ള കുളത്തില്‍ കണ്ടെത്തിയത്. കുഞ്ഞുങ്ങളുടെ മൃതദേഹം തിരൂർ ഗവ. ആശുപത്രിയിലാണുള്ളത്. 

Tags:    
News Summary - In Tirur, two babies fell into a pond and drowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.