യുക്രെയ്ൻ അതിര്‍ത്തിയില്‍ റഷ്യൻ സൈന്യം തീതുപ്പാൻ തുടങ്ങിയപ്പോഴേക്കും സംഘർഷഭൂമിയിൽനിന്ന് പ്രിയപ്പെട്ടവരുടെ അടുത്തെത്തിയതിന്റെ ആശ്വാസത്തിലാണ് മലപ്പുറം വേങ്ങര സ്വദേശി അര്‍ച്ചന (20). തലസ്ഥാനമായ കിയവിൽനിന്ന് അവസാനമായി പറന്നുയര്‍ന്ന വിമാനത്തിലാണ് ദുബൈ വഴി അര്‍ച്ചന മലയാളികളായ മറ്റ് ആറുപേര്‍ക്കൊപ്പം നാട്ടിലെത്തിയത്. ഇവർ ദുബൈയിലെത്തുംമുമ്പേ യുദ്ധം തുടങ്ങിയിരുന്നു. മലയാളികളായ മുപ്പതോളം വിദ്യാര്‍ഥികളാണ് അർച്ചന പഠിക്കുന്ന ചെര്ണിവിച്ച് മെഡിക്കല്‍ സർവകലാശാലയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. അവിടെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് വേങ്ങര ചേറ്റിപ്പുറമാട് സ്വദേശി കെ.സി. ചന്ദ്രമോഹൻ- ബിന്ദു ദമ്പതികളുടെ മകളായ അര്‍ച്ചന.
കിയവില്‍നിന്ന്12 മണിക്കൂർ യാത്ര ചെയ്യണം കോളജ് സ്ഥിതി ചെയ്യുന്ന ചെർണിവിച്ച് പട്ടണത്തിലെത്താന്‍. ഇന്ത്യന്‍ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങാന്‍ സർവകലാശാല അധികൃതർ ആവശ്യപ്പെട്ടിരുന്നതായി അർച്ചന പറഞ്ഞു. ഇതനുസരിച്ചാണ് സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.