മഞ്ചേശ്വരത്ത്​ സി.പി.എം ബി.ജെ.പിക്ക്​ വോട്ട്​ മറിച്ചുവെന്ന്​ എം.സി കമറുദ്ദീൻ എം.എൽ.എ

കാസർകോട്​: മഞ്ചേശ്വരത്ത്​ സി.പി.എം വോട്ട്​ മറിച്ചുവെന്ന ആരോപണവുമായി മുസ്​ലിം ലീഗ്​ എം.എൽ.എ എം.സി കമറുദ്ദീൻ. സി.പി.എം വോട്ടുകൾ ബി.ജെ.പിയിലേക്ക്​ ചോർന്ന്​ പോയതായി കമറുദ്ദീൻ ആരോപിച്ചു. നേതൃത്വത്തിന്‍റെ അറിവോടെയാണോ ഇത്​ സംഭവിച്ചതെന്ന്​ സി.പി.എം വ്യക്​തമാക്കണമെന്നും കമറുദ്ദീൻ ആവശ്യപ്പെട്ടു.

മണ്ഡലത്തിൽ കോൺഗ്രസ്​ ദേശീയ നേതാക്കൾ പ്രചാരണത്തിലെത്താത്തതിലും അദ്ദേഹം അതൃപ്​തി അറിയിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തുമെന്ന്​ പ്രതീക്ഷിച്ചിരുന്നതായും കമറുദ്ദീൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്ക്​ ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തോറ്റ മഞ്ചേശ്വരം മണ്ഡലത്തിൽ ത്രികോണ മത്സരമാണ്​ നടക്കുന്നത്​. സുരേന്ദ്രൻ തന്നെയാണ്​ ഇക്കുറിയും ബി.ജെ.പി സ്ഥാനാർഥി എം.കെ.എം അഷ്​റഫാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി. വി.വി രമേശനെയാണ്​ എൽ.ഡി.എഫ്​ രംഗത്തിറക്കിയിട്ടുള്ളത്​. 

Tags:    
News Summary - In Manjeswaram, MC Kamaruddin MLA said that the CPM had reversed the vote for the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.