കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നടന്ന വിവിധ പരിശോധനയിൽ പിടികൂടിയത് 9,18,42,596 രൂപ വില മതിപ്പുള്ള വസ്തുക്കൾ. വിവിധ സര്‍വൈലന്‍സ് സ്‌ക്വാഡുകൾക്കൊപ്പം പൊലീസ്, എക്സൈസ്, ജിഎസ്ടി വകുപ്പുകൾ നടത്തിയ പരിശോധനയിൽ പിടികൂടിയ വസ്തുക്കളുടെ മൂല്യം കൂടി കണക്കാക്കിയപ്പോഴാണ് തുക ഒമ്പത് കോടി കവിഞ്ഞത്.

പണമായി 3,76,21,150 രൂപയും 2,93,85,480 രൂപ മൂല്യമുള്ള സ്വർണ്ണം ഉൾപ്പെടുന്ന അമൂല്യ വസ്തുക്കളും പരിശോധനയിൽ പിടിച്ചെടുത്തു. 38, 09,609 രൂപയുടെ മദ്യവും 1,97,26,567 രൂപയുടെ മയക്കുമരുന്നും മറ്റിനങ്ങളിലായി 12,99,790 രൂപയുമാണ് ജില്ലയിൽ വിവിധ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. 

Tags:    
News Summary - In Kozhikode district, the squads seized goods worth more than nine crore rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT