കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ ബിഹാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ബിഹാർ ഈസ്റ്റ് ചമ്പാരൻ നർഹ പാനാപുരിലെ മൻദിപ് ഭാരതിയാണ് (26) പിടിയിലായത്. രാവിലെ 9.09നു സ്റ്റേഷനിൽ എത്തിയ മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് സംഭവം.
കയ്യിലുണ്ടായിരുന്ന വടിയിൽ കാവിക്കൊടി കെട്ടി ട്രാക്കിൽ ഇറങ്ങിയ ഇയാൾ ട്രെയിനിനു മുൻപിൽ നിൽക്കുകയായിരുന്നു. ലോക്കോ പൈലറ്റ് സ്റ്റേഷൻ ജീവനക്കാരെ ഉടൻ വിവരമറിയിച്ചു. തുടർന്ന്, ഇയാളെ പിടികൂടി റെയിൽവേ സംരക്ഷണ സേനയക്ക് കൈമാറി.
കുറ്റിപ്പുറത്ത് കൂലിപ്പണിക്കാരനായിരുന്ന തനിക്ക് 16500 രൂപ കിട്ടാനുണ്ടെന്നും ഇതു നൽകാത്തതിനാലാണ് ട്രെയിൻ തടഞ്ഞതെന്നുമാണ് മൻദിപ് പറയുന്നത്. അതേസമയം, പ്രതിയുടെ മൊഴിയിൽ അവ്യക്തതയുള്ളതിനാൽ ആർ.പി.എഫ് അന്വേഷണം തുടങ്ങി. സംഭവത്തെ തുടർന്ന് 10 മിനിറ്റ് വൈകിയാണ് ട്രെയിൻ സ്‌റ്റേഷൻ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.