തൃശൂർ: ബില്ലുകളിൽ തിരിമറി നടത്തിയ കേസിൽ മുൻ വിൽപന നികുതി ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേ രെ തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി വാളയാർ ചെക്ക് പോസ്റ്റ് മുൻ സെയിൽസ് ടാക്സ് ഇൻസ്പെക്ടറായിരുന്ന കൊല്ലം നടുവിലക്കരതെക്കിൽ വീട്ടിൽ കൊച്ചനുജൻ പിള്ള, രണ ്ടാം പ്രതി കണ്ണൂർ തളിക്കാവ് സുവിനാഹൗസിൽ സുമേഷ്കുമാർ എന്നിവർക്കാണ് വിജിലൻസ് കോടതി തടവും പിഴയും വിധിച്ചത്.
ഒന്നാം പ്രതിയെ രണ്ട് വകുപ്പുകളിലായി മൂന്ന് വർഷം തടവിനും 50,000 രൂപ പിഴ അടയ്ക്കുന്നതിനും രണ്ടാം പ്രതിയെ ഒരു വർഷം തടവിനും 25000 രൂപ പിഴ അടയ്ക്കുന്നതിനുമാണ് ശിക്ഷിച്ചത്. 2002 ജൂലൈ 18ന് രണ്ടാം പ്രതി സുമേഷ്കുമാർ കോയമ്പത്തൂരിൽ നിന്നും വാളയാർ ചെക്ക്പോസ്റ്റ് വഴി ഇൻവോയ്സ് നമ്പർ 81 പ്രകാരം കൊണ്ടുവന്ന സാധനങ്ങൾ പരിശോധിച്ച് സെയിൽസ് ടാക്സ് ഇൻസ്പെക്ടറായിരുന്ന ഒന്നാം പ്രതി സെക്യൂരിറ്റി പണമായി അടക്കേണ്ട 25,023 രൂപയുടെ നോട്ടീസ് നൽകി.
പിന്നീട് പ്രതികൾ തമ്മിൽ ഗൂഢാലോചന നടത്തി ആദ്യ ഇൻവോയ്സ് നമ്പർ 81 മാറ്റി വ്യാജമായി 85ാം നമ്പർ ഇൻവോയ്സ് ബില്ലിനൊപ്പം സമർപ്പിച്ച് സാധനങ്ങൾ കടത്തിക്കൊണ്ടുപോയിരുന്നു. ഇതുപ്രകാരം ആദ്യ തുകയായ 25,023 രൂപക്ക് പകരം ഒന്നാം പ്രതി സെക്യൂരിറ്റി പണമായി 3,576 രൂപയുടെ നോട്ടീസ് നൽകി എന്നാണ് വിജിലൻസ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.