തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഭവത്തിൽ ഹരിയാനയിൽ അറസ്റ്റിലായ മുഖ്യ സൂത്രധാരൻ ദീപക് ഷിയോകാന്തിനെ തിരുവനന്തപുരത്തെത്തിച്ചു. ഹരിയാനയിലെ ഗ്രാമത്തലവന്‍റെ സഹോദരനാണ് ഇയാൾ.
ഹരിയാനയിൽ ഇയാളുടെ സ്ഥാപനത്തിലെത്തുന്ന ഉദ്യോഗാർഥികളിൽനിന്നും ആൾമാറാട്ടത്തിനായി ഏഴു ലക്ഷം രൂപ വരെ വാങ്ങിയിരുന്നെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാൻ ഒരു സംഘം തന്നെ ഇയാൾക്കൊപ്പമുണ്ട്.
ഇയാളെയും ലഖ്വീന്ദർ, ഉദ്യോഗാർഥിയായ ഋഷിപാൽ എന്നിവരെയും രണ്ടു ദിവസം മുമ്പ് അന്വേഷണ സംഘം ഹരിയനായിലെത്തി ജിൻഡ് ജില്ലയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആദ്യം പിടികൂടിയവരെ ചോദ്യം ചെയ്തതോടെയാണ് പ്രധാന പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വി.എസ്.എസ്.സി നടത്തിയ ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, റേഡിയോഗ്രാഫർ എ പരീക്ഷകളിലാണ് തട്ടിപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.