ഇനി ഡെപ്യൂട്ടി കമാൻഡന്റ്; വിരമിക്കാർ ഒരു ദിവസം മാത്രം ശേഷിക്കെ ഐ.എം. വിജയന് സ്ഥാനക്കയറ്റം

മലപ്പുറം: വിരമിക്കാർ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഫുട്ബോൾ താരം ഐ.എം. വിജയന് സ്ഥാനക്കയറ്റം നൽകി സർക്കാർ. മലപ്പുറം എം.എസ്.പിയിലെ അസിസ്റ്റന്റ് കമാൻഡ് ആയിരുന്നു വിജയൻ. ഡെപ്യൂട്ടന്റ് കമാൻഡന്റായാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. രണ്ട് ദിവസം മാത്രമേ ഈ തസ്തികയിൽ ജോലി ചെയ്യാൻ വിജയന് സാധിക്കുകയുള്ളൂ. എന്നാൽ ഉയർന്ന തസ്തികകയിലെ ആനുകൂല്യം ലഭിക്കും.

വിജയന്റെ അപേക്ഷ പരിഗണിച്ചാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്ഥാനക്കയറ്റം.

1986ൽ ​കേ​ര​ള പൊ​ലീ​സി​ൽ അ​തി​ഥി​താ​ര​മാ​യ വി​ജ​യ​ൻ, 1987ൽ ​ഏ​പ്രി​ൽ 25ന്​ 18 ​വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കോ​ൺ​സ്‌​റ്റ​ബി​ളാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു.1991ൽ ​പൊ​ലീ​സ് വി​ട്ട് കൊ​ൽ​ക്ക​ത്ത മോ​ഹ​ൻ​ബ​ഗാ​ൻ ക്ല​ബി​ന്‍റെ ക​ളി​ക്കാ​ര​നാ​യി. 1992ൽ ​പൊ​ലീ​സി​ൽ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും 1993ൽ ​വീ​ണ്ടും പൊ​ലീ​സ് വി​ട്ട വി​ജ​യ​ൻ വീ​ണ്ടും ​പ്ര​ഫ​ഷ​ന​ൽ ക്ല​ബു​ക​ൾ​ക്കാ​യി ബൂ​ട്ടു​കെ​ട്ടി. 1991 മു​ത​ൽ 2003 വ​രെ 12 വ​ർ​ഷം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​ന്‍റെ നെ​ടും​തൂ​ണാ​യി. അ​ഞ്ചു​ വ​ർ​ഷം ഇ​ന്ത്യ​ൻ നാ​യ​ക​ക്കു​പ്പാ​യ​മ​ണി​ഞ്ഞു. 88 ക​ളി​ക​ളി​ൽ​നി​ന്ന് 39 ഗോ​ളു​ക​ൾ നേ​ടി. 2006ലാ​ണ്​ പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ളി​ൽ​നി​ന്ന് വി​ട​വാ​ങ്ങി​യ​ത്. എ.​എ​സ്.​ഐ ആ​യി തി​രി​കെ​ പൊ​ലീ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ജ​യ​ൻ 2021ൽ ​എം.​എ​സ്.​പി അ​സി​സ്റ്റ​ന്‍റ്​ ക​മാ​ൻ​ഡ​ന്‍റാ​യി. 2002ൽ ​അ​ർ​ജു​ന​യും 2025ൽ ​പ​ത്മ​ശ്രീ​യും ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചു.

Tags:    
News Summary - IM Vijayan promoted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.