സല്യൂട്ടിൽ അപാകതയെന്ന് പറഞ്ഞ് എസ്.​െഎക്ക് െഎ.ജിയുടെ ‘ചാട്ട’ശിക്ഷ 

പാ​ല​ക്കാ​ട്: സ​ല്യൂ​ട്ടി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് എ​സ്.​ഐ​ക്ക് റേ​ഞ്ച് ഐ.​ജി​യു​ടെ ‘ചാ​ട്ട​’ശി​ക്ഷ. കു​ഴ​ൽ​മ​ന്ദം സ്​​റ്റേ​ഷ​ൻ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ തൃ​ശൂ​ർ റേ​ഞ്ച് ഐ.​ജി എം.​ആ​ർ അ​ജി​ത്കു​മാ​റാ​ണ് എ​സ്.​ഐ​യെ സ്​​റ്റേ​ഷ​ൻ മു​റി​യി​ൽ ചാ​ടി​ച്ച​ത്. ബോ​ഡി ഫി​റ്റ്ന​സ്​ ഇ​ല്ല, സ​ല്യൂ​ട്ടി​ൽ അ​പാ​ക​ത എ​ന്നി​വ പ​റ​ഞ്ഞാ​യി​രു​ന്നു ശി​ക്ഷ. പ​രി​ശോ​ധ​ന​ക്കി​ടെ വ​നി​ത പൊ​ലീ​സി​നോ​ട് മോ​ശം വാ​ക്ക് പ​റ​ഞ്ഞെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. റേ​ഞ്ച് ഐ.​ജി​യു​ടെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​തോ​ടെ എ​സ്.​ഐ​യെ പു​തു​ന​ഗ​രം സ്​​റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് ഐ.​ജി​ കു​ഴ​ൽ​മ​ന്ദം സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പ​രി​ശോ​ധ​ന സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ, ഐ.​ജി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ അ​സാ​ധാ​ര​ണ പ്ര​തി​ക​ര​ണം ആ​ദ്യം പൊ​ലീ​സു​കാ​രെ​യും അ​ദ്​​ഭു​ത​പ്പെ​ടു​ത്തി. ചാ​ട്ട​ശി​ക്ഷ​ക്ക് പി​ന്നാ​ലെ എ​സ്.​ഐ ര​ജീ​ഷി​നെ സ്ഥ​ലം മാ​റ്റു​ക​കൂ​ടി ചെ​യ്ത​തോ​ടെ പൊ​ലീ​സു​കാ​ർ ശ​രി​ക്കും ഞെ​ട്ടി. 

Tags:    
News Summary - IG- police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.