കൊച്ചി: പെണ്‍കുട്ടികളോടും സ്ത്രീകളോടും പൊലീസ് മര്യാദയായി സംസാരിച്ചില്ലെങ്കില്‍ ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി ഇടപെട്ട്, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. സ്ത്രീവിരുദ്ധ പൊലീസായി കേരള പൊലീസ് മാറുകയാണ്.
നിയമസഭ മാര്‍ച്ച് നടത്തിയതിെൻറ പേരില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പെണ്‍കുട്ടികളോട് കേൻറാണ്‍മെൻറ് പൊലീസ് സ്റ്റേഷനിലെ സി.ഐയും എസ്.ഐയും ആശുപത്രിയില്‍ അപമര്യാദയായി പെരുമാറി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ സി.ഐ മോശമായാണ് പെണ്‍കുട്ടികളോട് സംസാരിച്ചത്. സമരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. പരാതിയുമായി ചെല്ലുന്ന സ്ത്രീകളെ പൊലീസ് പരിഹസിക്കുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.