സർക്കാർ വകുപ്പുകൾ മലയാളത്തിൽ രേഖകൾ നൽകിയില്ലെങ്കിൽ പൊതുജനങ്ങൾക്ക് പരാതി നൽകാം

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന രേഖകൾ മലയാളത്തിലായിരിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാതെ അവ മറ്റു ഭാഷകളിൽ മാത്രം പുറപ്പെടുവിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ കേരള നിയമസഭ ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി മുമ്പാകെ സമർപ്പിക്കാം.

ചെയർമാൻ/ സെക്രട്ടറി, ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി, നിയമസഭ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണ് പരാതികൾ നൽകേണ്ടത്. ഇ-മെയിൽ: ofl@niyamasabha.nic.in

Tags:    
News Summary - If the documents are not provided to the public in Malayalam, then the assembly committee can file a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.