ഇടുക്കി സീറ്റ്​: തീരുമാനം നാളെയെന്ന്​ പി.​ജെ. ജോസഫ്​

തിരുവനന്തപുരം: കേരളകോൺഗ്രസ്​ എമ്മിലെ സീറ്റ്​ വിഭജന തർക്കവുമായി ബന്ധപ്പെട്ട്​ അന്തിമ തീരുമാനം നാളെ ഉണ്ടാകു മെന്ന്​ പാർട്ടി വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ്​. ഇടുക്കി സീറ്റി​​െൻറ കാര്യത്തിൽ കോൺഗ്രസ്​ നേതൃത്വം നാളെ തീരുമാനമറിയിക്കും. കോൺഗ്രസ്​ ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരള കോൺഗ്രസ്​ എമ്മിലെ സീറ്റ്​ തർക്കത്തിൽ കോൺഗ്രസിന്​ അതൃപ്​തിയുണ്ട്​. കോട്ടയം സീറ്റ്​ തർക്കം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ്​ കോൺഗ്രസ്​ നേതൃത്വത്തി​​െൻറ നിലപാട്​.

ജോസഫിനെ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്നും മാണി വിഭാഗത്തിലെ സീറ്റ്​ തർക്കം മറ്റ്​ സീറ്റുകളിലെ വിജയത്തെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ്​ കോൺഗ്രസ്​ വിലയിരുത്തൽ.

Tags:    
News Summary - idukki seat; final decision will be tomarrow says PJ Joseph -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.