ടി.എസ് ഷിയാസ്
Posted On
date_range Updated On
date_range ലഹരിക്കെതിരെ ജാഥ നടത്തിയ ഡി.വൈ.എഫ്.ഐ നേതാവും സുഹൃത്തുക്കളും മയക്കുമരുന്നുമായി പിടിയിൽ
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മയക്കുമരുന്നുമായി എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി.വൈ.എഫ്.ഐ നേതാവുൾപ്പെടെ ഉൾപ്പെടെ നാലുപേർ പിടിയിൽ. ഡി.വൈ.എഫ്.ഐ. തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ് ഷിയാസ്, ആഷിക്, നിഹാൻ, ആർഷിദ് എന്നിവരാണ് തൊടുപുഴ പൊലീസിൻറെ പിടിയിലായത്. ഇവരിൽ നിന്നും 18.18 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് ടി.എസ് ഷിയാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.